13 November Wednesday

ഡൽഹിയിൽ സിംഹക്കൂട്ടിൽ ചാടിയ യുവാവിനെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

ന്യൂഡൽഹി >  ഡൽഹിയിലെ മൃഗശാലയിലേക്ക്‌ ചാടിയ ബിഹാർ സ്വദേശിയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. ബിഹാറിലെ ചമ്പാരൻ ജില്ലയിലെ രഹൻഖാനാ(28)ണ്‌ മൃശാലയിലേക്ക്‌ ചാടിയത്‌. മൃഗശാലാ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ്‌ രക്ഷയായത്‌. മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന്‌ സംശയിക്കുന്ന ഇയാളെ പൊലീസിന്‌ കൈമാറി. വ്യാഴാഴ്‌ച പകൽ പന്ത്രണ്ടരയോടെയാണ്‌ സംഭവം.

സിംഹത്തെ പാർപ്പിച്ച മതിൽക്കെട്ടിനകത്താണ്‌ ചാടിയത്‌. ഇരുമ്പുഗ്രില്ലുകൊണ്ടുനിർമിച്ച സുരക്ഷ മതിലിൽ കയറിപറ്റാൻ ശ്രമിക്കവെ ഇയാൾ സിംഹത്തിന്റെ മുന്നിൽതന്നെ വീണു. സിംഹവുമായി മുഖാമുഖംനിൽക്കുന്ന രഹൻ ഖാനെയാണ്‌ സുരക്ഷാ ജീവനക്കാർ കാണുന്നത്‌. തിരികെ കയറാൻ മറ്റു സന്ദർശകർ വിളിച്ചുപറഞ്ഞെങ്കിലും കൂട്ടാക്കിയില്ല.

ഇയാൾ കൂസലില്ലാതെ സിംഹത്തിന്‌ ചുറ്റും വലംവച്ചു. പ്രകോപിതനാകാതെ സിംഹം ഇയാളെ തന്നെ നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു.  തന്നെ രക്ഷിക്കരുതെന്ന്‌ ഇയാൾ ആവശ്യപ്പെട്ടതായി മൃഗശാല വക്താവ്‌ റിയാസ്‌ അഹമ്മദ്‌ ഖാൻ പറഞ്ഞു.  പതിനഞ്ച്‌ സെക്കൻഡിനുള്ളിൽ സിംഹം മനുഷ്യനെകൊല്ലുമെന്ന്‌ വൈൽഡ്‌ലൈഫ്‌ കൺസർവേഷൻ ട്രസ്‌റ്റിലെ വിദഗ്‌ധൻ അനിഷ്‌ അന്തേരിയ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top