പുഷ്പ 2 കാണാനെത്തിയ യുവാവ് തിയറ്ററിൽ മരിച്ച നിലയിൽ
ഹൈദരാബാദ് > പുഷ്പ 2ന്റെ സ്ക്രീനിങ്ങിനിടെ സിനിമ കാണാനെത്തിയയാൾ മരിച്ചനിലയിൽ. രായദുർഗയിസെ തിയറ്ററിൽ സിനിമ കാണാനെത്തിയ 35കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്. മാറ്റിനി ഷോയ്ക്കു ശേഷമായിരുന്നു സംഭവം. തിയറ്ററിലെ ശുചീകരണത്തൊഴിലാളികളാണ് യുവാവ് മരിച്ചു കിടക്കുന്നത് കണ്ടത്. 6 മണിയോടെയായിരുന്നു സംഭവം. അമിത മദ്യപാനത്തെത്തുടർന്നാണ് മരണമെന്നാണ് വിവരം. തിയറ്ററിനകത്തിരുന്നും ഇയാൾ മദ്യപിച്ചതായി വിവരമുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഡിസംബർ നാലിന് പുഷ്പ 2ന്റെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചിരുന്നു. തിയറ്ററിൽ അപ്രതീക്ഷിതമായി എത്തിയ അല്ലുഅർജുനെ കാണാൻ ആളുകൾ തടിച്ചു കൂടിയതോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ അല്ലു അർജുനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
0 comments