11 October Friday

നഷ്ടമായത് ഉറ്റസുഹൃത്തിനെ: മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കൊച്ചി> സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ദുഃഖമറിയിച്ച് മമ്മൂട്ടി. പ്രിയസുഹൃത്തിന്റെ വിയോഗത്തിൽ താൻ ദുഖിതനാണെന്നും നല്ല ഒരു വ്യക്തിത്വത്തിന് ഉടമയെയാണ് ഇപ്പോൾ നഷ്ടമായതെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

'എന്റെ ദീർഘകാല സുഹൃത്ത് സീതാറാം യെച്ചൂരി ഇനി നമ്മോടൊപ്പമില്ല എന്ന വാർത്ത എന്നെ വേദനിപ്പിക്കുന്നു. സമർത്ഥനായ രാഷ്ട്രീയനേതാവ്, അതിശയിപ്പിച്ച മനുഷ്യൻ, എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു സുഹൃത്ത്. ഇതൊക്കെയായിരുന്നു യെച്ചൂരി. ഒരിക്കലും മറക്കാനാവില്ല' എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top