Deshabhimani

രാജിക്ക് തയാറെന്ന് മമത ബാനർജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 08:44 PM | 0 min read

കൊൽക്കത്ത > ജനങ്ങളുടെ നല്ലതിന് വേണ്ടി രാജി വയ്ക്കാനും തയാറെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മമത ബാനർജി അഭ്യർഥിച്ചു.

ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് ഞാൻ സ്ഥാനമൊഴിയാൻ തയ്യാറാണ്. എനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണ്ട. വനിത ഡോക്ടർക്ക് നീതി വേണം. സാധാരണക്കാർക്ക് വൈദ്യചികിത്സ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു- മമത ബാനർജി പറഞ്ഞു.

കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജിൽ ക്രൂര ബലാത്സം​ഗത്തിന് ഇരയായി ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാകാത്തതെ തുടരുകയാണ്. പൊതുജനം ഏറ്റെടുത്ത പ്രക്ഷോഭം കത്തി പടരുന്ന സാഹചര്യമാണ്. 

സമരം ശക്തിയാർജിക്കെയാണ് രാജി വയ്ക്കാനും തയാറാണെന്ന്  അറിയിച്ച് മമത അടവ് മാറ്റിയത്. ഡോക്ടർമാരെ നിരന്തരം ചർച്ചയ്ക്ക് വിളിച്ചിട്ടും അവർ ചർച്ചക്ക് സന്നദ്ധതരാവാത്ത സാഹചര്യമാണ് എന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Home