22 October Tuesday

ഡോക്‌ടര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കി മമത,ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ്‌ ; മുഖ്യമന്ത്രിക്ക് സത്യസന്ധതയില്ലെന്ന് സമരക്കാര്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

കൊല്‍ക്കത്ത > പശ്ചിമ ബംഗാളില്‍ തുടങ്ങി രാജ്യമാകെ വ്യാപിച്ച ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രി മമത ബാനര്‍ജി. ഒടുവില്‍ ഡോക്ടര്‍മാരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറായ മമത സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍, മമതയുടേതു സത്യസന്ധതയില്ലാത്ത ഇടപെടലാണെന്ന് ആരോപിച്ച ജോയിന്റ് ജൂനിയര്‍ ഡോക്ടേഴ്‌സ് ഫോറം സമരത്തില്‍ നിന്നു പിന്മാറില്ലെന്നു പ്രഖ്യാപിച്ചു.

തൊഴില്‍ ചെയ്യാന്‍ സുരക്ഷിതത്വം തേടിയാണ് ഡോക്ചര്‍മാര്‍ സമരത്തിലേക്ക് കടന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുംപിടിത്തമാണ് പ്രശ്‌നം വഷളാക്കിയത്. മെഡിക്കല്‍ കോളേജ്- പ്രൊഫസര്‍മാരുള്‍പ്പെടെ 850ലധികം പേര്‍ ഇതുവരെ രാജി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ഒരു മതപുരോഹിതന്‍ മരിച്ചതിനെ തുടര്‍ന്ന് അയാളുടെ അനുയായികളും തൃണമൂല്‍ പ്രവര്‍ത്തകരും ആശുപത്രി അടിച്ചുതകര്‍ത്ത് ഡോക്ടര്‍മാരെ ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ ജൂനിയര്‍ ഡോക്ടര്‍മാരില്‍ നാലുപേരുടെ നില ഗുരുതരമാണ്. അക്രമകാരികളെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സമരത്തിന് ഐക്യദാര്‍ഡ്യവുമായി കരളത്തിലും ഡോക്ടര്‍മാരും തിങ്കളാഴ്ച്ച പണിമുടക്കി.

മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ആദ്യം അംഗീകരിക്കാതിരുന്ന സര്‍ക്കാര്‍, പിന്നീട് രണ്ടു ചാനല്‍ ക്യാമറകളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാവുകയായിരുന്നു. ചര്‍ച്ച നടത്താനുള്ള സര്‍ക്കാരിന്റെ ക്ഷണം നേരത്തെ ഡോക്ടര്‍മാര്‍ തള്ളിയിരുന്നു. മമത മാപ്പു പറഞ്ഞതിന് ശേഷം ചര്‍ച്ചയാകാം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. എന്നാല്‍ ഒരാഴ്ചയായി നീണ്ടുപോകുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ചര്‍ച്ചയ്‌ക്ക് തയ്യാറാകാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top