23 March Thursday

രാമപ്പ ക്ഷേത്രത്തിൽ നൃത്തം വിലക്കി ബിജെപി ; പ്രതിഷേധച്ചുവടുമായി മല്ലിക സാരാഭായി

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

തെലങ്കാന വാറങ്കലിലെ രാമപ്പ ക്ഷേത്രത്തിനുപുറത്തെ മെെതാനത്ത് മല്ലിക സാരാഭായിയും സംഘവും നടത്തിയ നൃത്തം

ഹൈദരാബാദ്‌
മോദിയെ വിമർശിച്ചതിന്റെ പേരിൽ നൃത്തപരിപാടിക്ക്‌ വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധച്ചുവടുമായി പ്രശസ്‌ത നർത്തകിയും കേരള കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായി. തെലങ്കാന വാറങ്കലിൽ യുനസ്കോ ലോകപൈതൃക സ്മാരകമായ രാമപ്പ ക്ഷേത്രത്തിൽ ശനിയാഴ്‌ച നടക്കാനിരുന്ന പരിപാടിയാണ്‌ കേന്ദ്ര സാംസ്കാരികമന്ത്രി ജി കിഷൻ റെഡ്ഡി ഇടപെട്ട്‌ വിലക്കിയത്‌. ഇതിൽ പ്രതിഷേധിച്ച്‌ 4000 കാഴ്‌ചക്കാരെ സാക്ഷിനിർത്തി ക്ഷേത്രത്തിനു പുറത്തെ മൈതാനത്ത്‌ മല്ലിക ചുവടുവച്ചു.

ക്ഷേത്രകമ്മിറ്റിയാണ്‌ മല്ലികയെ നൃത്തം ചെയ്യാൻ ക്ഷണിച്ചത്‌. പരിപാടിയുടെ അനുമതിക്കായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ട്രസ്റ്റ്‌ അനുമതി തേടിയപ്പോഴാണ്‌ മല്ലികയാണെങ്കിൽ അനുമതിയില്ലെന്ന്‌ മന്ത്രി അറിയിച്ചത്‌. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലപാട്‌ സ്വീകരിക്കുന്നതിൽ ബിജെപിക്കുള്ള പകയാണ്‌ വിലക്കിന്‌ പിന്നിലെന്ന്  മല്ലിക സാരാഭായി "ദേശാഭിമാനി'യോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top