Deshabhimani

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്: ആദ്യ ഫലസൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 08:37 AM | 0 min read

ന്യൂഡല്‍ഹി > മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യമാണ് മുന്നില്‍.  ജാര്‍ഖണ്ഡില്‍ എന്‍ഡിഎ 9 സീറ്റുകളിലും ഇന്ത്യാ കൂട്ടായ്മ 3 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു.

മഹാരാഷ്ട്രയില്‍ 288ഉം ജാര്‍ഖണ്ഡില്‍ 81ഉം മണ്ഡലങ്ങളാണുള്ളത്. മഹാരാഷ്ട്രയില്‍ ബിജെപി 105 സീറ്റും സഖ്യകക്ഷിയായ ശിവസേന 56 സീറ്റുമാണ് 2019ല്‍ നേടിയത്. എന്‍സിപി 54 സീറ്റിലും കോണ്‍ഗ്രസ് 44 സീറ്റിലും ജയിച്ചു. ജാര്‍ഖണ്ഡില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ 30 സീറ്റ് നേടിയ ജെഎംഎമ്മും 16 സീറ്റ് നേടിയ കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപിക്ക് 25 സീറ്റില്‍ മാത്രമാണ് ജയിക്കാനായത്.

 



deshabhimani section

Related News

0 comments
Sort by

Home