ന്യൂഡൽഹി> മഹാരാഷ്ട്രയില്‍ ബിജെപിക്ക് എതിരായുള്ള സര്‍ക്കാരില്‍ ഭാഗമാകണമെന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയെ ഇന്ന് വീട്ടിലെത്തി കാണും. കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ഇന്ന് സോണിയ ഗാന്ധിയുമായും എന്‍സിപി നേതാവ് ശരത് പവാറുമായും ഇന്ന് കൂടികാഴ്ച നടത്തും ശരത് പവാറുമായി കൂടികാഴ്ച നടത്തിയാശേഷമാകും സോണിയഗാന്ധിയെ സന്ദർശിക്കുക.
ശിവസേനാ. എൻസിപി കൂട്ടുകെട്ട് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിസഭയിൽനിന്ന് ശിവസേനാ അംഗം അരവിന്ദ് സാവന്ത് ഇന്ന് രാജി സമർപ്പിച്ചിട്ടുണ്ട്.നേരത്തെ ശിവസേന എന്‍ഡിഎ സഖ്യം വിടുകയും കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്താല്‍ സഖ്യ സാധ്യത പരിശോധിക്കാമെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു.തുടർന്നാണ് രാജി
ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് എന്‍സിപി അറിയിച്ചു.
മഹരാഷ്രടയിൽ 288 അംഗങ്ങളുള്ള നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 105ഉം ശിവസേനയ്ക്ക് 56 അംഗങ്ങളുമാണുള്ളത്.ഇതിന് പുറശം കോൺഗ്രസിന് 44 സീറ്റും എൻസിപിക്ക് 54 സീറ്റും ഉണ്ട്. മറ്റ് കക്ഷികൾക്ക് ഒരു സീറ്റും സിപിഐ എമ്മിന് 1 സീറ്റുമാണുള്ളത്.
ബിജെപി പിൻമാറിയതോടെ സർക്കാർ രൂപീകരണത്തിന് ഗവർണർ ശിവസേനയെ ക്ഷണിച്ചു. തിങ്കളാഴ്ച രാത്രി 7.30നകം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം അകലെയാണെന്ന് ബോധ്യമായതോടെയാണ് ബിജെപി സർക്കാർ രൂപീകരണത്തിനില്ലെന്ന് കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ അറിയിച്ചത്. ശിവസേനയുമായുള്ള സഖ്യം അവസാനിച്ചെന്നും ബിജെപി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..