13 October Sunday

സുന്ദരിയായ പെൺകുട്ടികൾ"കർഷകന്റെ മകനെ" വിവാഹം കഴിക്കില്ല; വിവാദ പരാമർശവുമായി മഹാരാഷ്ട്ര എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

photo credit:X

മുംബൈ> സുന്ദരിയായ പെൺകുട്ടികൾ ഒരിക്കലും ഒരു "കർഷകന്റെ മകനെ" വിവാഹം കഴിക്കില്ല എന്ന വിവാദ പരാമർശവുമായി മഹാരാഷ്ട്ര സ്വതന്ത്ര എംഎൽഎ ദേവേന്ദ്ര ഭുയർ.  മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ നിന്നും ജയിച്ച ദേവേന്ദ്ര ഭുയർ അജിത് പവാറിന്റെ അനുയായിയാണ്‌. ചൊവ്വാഴ്ച വറുദ് തഹസിലിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ്‌ ദേവേന്ദ്ര ഭുയാറിന്റെ ഈ വിവാദ പരാമർശം.

"ഒരു പെൺകുട്ടി സുന്ദരിയാണെങ്കിൽ, നിങ്ങളെയും എന്നെയും പോലെയുള്ള ഒരാളെ അവൾ ഇഷ്ടപ്പെടില്ല, പക്ഷേ ഭർത്താവിനെ തിരഞ്ഞെടുക്കുമ്പോൾ അവൾ ജോലിയുള്ള ഒരാളെ തിരഞ്ഞെടുക്കും  എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. കുറച്ച്‌ സൗന്ദര്യം കുറഞ്ഞ പെൺകുട്ടികൾ, പലചരക്ക് കടയോ പച്ചക്കറിക്കടയോ നടത്തുന്നവരെ വിവാഹം കഴിച്ചേക്കാം. തീരെ സൗന്ദര്യമില്ലാത്ത പെൺകുട്ടികൾമാത്രമാണ്‌ ഒരു കർഷകന്റെ മകനെ വിവാഹം കഴിക്കുകയുള്ളൂ' എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികൾക്ക്‌ ഭംഗി കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജിത് പവാർ തങ്ങളുടെ നേതാക്കളെ നിലയ്ക്ക് നിർത്തണമെന്നും സ്ത്രീകളെ ഇത്തരത്തിൽ തരംതിരിക്കുന്നത് ആരും വെച്ചുപൊറുപ്പിക്കില്ലയെന്നും സമൂഹം നിങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നും കോൺ​ഗ്രസ് നേതാവും  മഹാരാഷ്ട്ര വനിത ശിശു വികസന വകുപ്പ് മുൻ  മന്ത്രിയുമായ യശോമതി താക്കൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top