06 December Friday

ബിജെപിക്കു പിന്നാലെ കോൺഗ്രസും: എൻജിനിയറെ ചെളിയൊഴിച്ച്‌ എംഎൽഎ പാലത്തിൽ കെട്ടിയിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

മുംബൈ
മധ്യപ്രദേശിൽ നഗരസഭാ ഉദ്യോഗസ്ഥരെ ബിജെപി എംഎൽഎ ക്രിക്കറ്റ‌് ബാറ്റുകൊണ്ടടിച്ചതിനു തൊട്ടുപിന്നാലെ ചെളിയേറുമായി കോൺഗ്രസ‌് എംഎൽഎയും. മഹാരാഷ‌്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെയുടെ മകനും കോൺഗ്രസ‌് എംഎൽഎയുമായ നിതീഷ‌് നാരായൺ റാണെയും സംഘവുമാണ‌് എൻജിനിയർക്കുനേരെ ചെളിയെറിഞ്ഞത‌്. ചെളിയെറിഞ്ഞശേഷം എൻജിനിയറെ പാലത്തിൽ കെട്ടിയിട്ടു.

സംഭവത്തിന്റെ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടു. മുംബൈ –- ഗോവ ഹൈവേയിൽ കുഴി രൂപപ്പെട്ടതിൽ  പ്രതിഷേധിച്ചാണ‌് എൻജിനിയർ പ്രകാശ‌് ഷെദെക്കറിനെ ആക്രമിച്ചത‌്. അക്രമത്തിനു പിന്നിൽ സ്വാഭിമാൻ സംഘത‌്നയാണെന്ന‌് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.
ഇതിനുമുമ്പ‌് മീൻപിടിത്തക്കാരുടെ പ്രശ‌്നങ്ങളിൽ പ്രതിഷേധിച്ച‌് റാണെ സർക്കാർ ഉദ്യോഗസ്ഥനുനേരെ മീൻ എറിഞ്ഞ‌് പ്രതിഷേധിച്ചിരുന്നു. എംഎൽഎയെ പിന്നീട്‌ അറസ്‌റ്റ്‌ ചെയ്‌തു


പ്രധാന വാർത്തകൾ
 Top