12 August Friday

മഹാരാഷ്‌ട്രയിൽ വിശ്വാസം തെളിയിച്ച്‌ ഷിൻഡേ; 164 പേരുടെ പിന്തുണ, ഒരു സേന എംഎൽഎകൂടി കൂറുമാറി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

Photo Credit: Twitter/Eknath Shinde

മുംബൈ > മഹാരാഷ്‌ട്ര നിയമസഭയിൽ ഏക്‌നാഥ്‌ ഷിൻഡേ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. 164 പേരുടെ പിന്തുണയാണ് ഷിൻഡേയ്‌ക്ക്‌ ലഭിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ അശോക് ചവാര്‍, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ സഭയില്‍ എത്തിയില്ല. എന്നാൽ ഉദ്ധവിന്റെ ക്യാംപിലുണ്ടായിരുന്ന എംഎൽഎ സന്തോഷ് ബംഗർ രാവിലെ ഷിൻഡേയ്ക്കൊപ്പം ചേർന്നിരുന്നു. ഇതോടെ ഷിൻഡേയ്‌ക്ക്‌ 40 സേനാ എംഎൽഎമാരുടെ പിന്തുണ ലഭിച്ചു. ഇന്നലെ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ രാഹുൽ നർവേക്കറുടെ അധ്യക്ഷതയിലായിരുന്നു വിശ്വാസ വോട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top