07 September Saturday

മഹാരാഷ്‌ട്രയിൽ വെള്ളപ്പൊക്കം: 5 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

അണക്കെട്ട് തുറന്നവിട്ടതിനെത്തുടർന്ന് നദി കരകവിഞ്ഞപ്പോൾ

മുംബൈ > മഹാരാഷ്‌ട്രയിൽ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ചുപേർ മരിച്ചു. പുണെ, നാസിക്, സാംഗ്ലി, കോലാപൂർ എന്നിവിടങ്ങളിലെ നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു.

അണക്കെട്ടുകൾ തുറന്നുവിട്ടതോടെ നദികൾ കരകവിഞ്ഞൊഴുകിയതും പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമായി. 104ഓളം വില്ലേജുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top