23 September Wednesday

മഹാരാഷ്ട്രയിൽ‌ അഞ്ചുലക്ഷം രോ​ഗികള്‍

സ്വന്തം ലേഖകൻUpdated: Saturday Aug 8, 2020

ന്യൂഡൽഹി> മഹാരാഷ്ട്രയിൽ അഞ്ചുലക്ഷം കടന്ന് കോവിഡ്‌ ബാധിതര്‍. ശനിയാഴ്‌ച 12822 രോ​ഗികളും 275 മരണവും. ആകെ രോ​ഗികള്‍ 5,03,084ലെത്തി. മരണം 17367. മുംബൈയിൽ 1364 രോ​ഗികള്‍, 54 മരണം. യുപി, തെലങ്കാന, കർണാടക, ബിഹാർ എന്നിവിടങ്ങളിലും ശനിയാഴ്‌ച ഏറ്റവും കൂടുതല്‍ രോ​ഗികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കർണാടകയിൽ  മരണം മൂവായിരം കടന്നു.

ശനിയാഴ്‌ച  9178 രോ​ഗികള്‍, 93 മരണം. ആകെ 1,72,102 രോ​ഗികള്‍, മരണം 3091. തമിഴ്‌നാട്ടിൽ 5883 രോ​ഗികള്‍, 118 മരണം. ആന്ധ്രയിൽ 10080 രോ​ഗികളും 97 മരണവും. ബംഗാളിൽ 2949 രോ​ഗികളും 51 മരണവും. ആകെ മരണം രണ്ടായിരം കടന്നു. യുപിയിലും മരണം രണ്ടായിരം കടന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top