21 November Thursday

മഹാരാഷ്ട്രയിൽ അയവില്ല; തർക്കം തീർക്കാൻ പിൻവാതിൽ ചർച്ച തുടങ്ങി

സ്വന്തം ലേഖകൻUpdated: Thursday Oct 31, 2019

ന്യൂഡൽഹി >   മുഖ്യമന്ത്രിസ്ഥാനം പങ്കിടാൻ തയ്യാറാകാതെ മഹാരാഷ്ട്രയിൽ രണ്ടും കൽപ്പിച്ച്‌ ബിജെപി. തെല്ലും വിട്ടുകൊടുക്കാതെ ശിവസേന.  ആദിത്യ താക്കറേക്ക്‌ ഉപമുഖ്യമന്ത്രിസ്ഥാനം നൽകി തർക്കം തീർക്കാൻ പിൻവാതിൽ ചർച്ച തുടങ്ങി. ബിജെപി നിയമസഭാകക്ഷി നേതാവായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തു. ശിവസേനയുടെ നിയുക്ത എംഎൽഎമാരുടെ യോഗം വ്യാഴാഴ്‌ച ചേരും.

മുഖ്യമന്ത്രിസ്ഥാനം പപ്പാതി പങ്കിടാൻ കഴിയില്ലെന്ന്‌ പ്രഖ്യാപിച്ചാണ്‌ ബിജെപി ഫഡ്‌നാവിസിനെ നേതാവായി തെരഞ്ഞെടുത്തത്‌.  ശിവസേനാ നേതാക്കളുമായി കൂടിക്കാഴ്‌ച ഇപ്പോള്‍ വേണ്ടെന്ന നിലപാടിലാണ് ബിജെപി അധ്യക്ഷൻ അമിത്‌ ഷാ. മുംബൈയിലേക്ക് നിശ്ചയിച്ച യാത്ര റദ്ദാക്കി. പാർടി തലവൻ ഉദ്ധവ്‌ താക്കറേയുടെ മകൻ ആദിത്യ താക്കറേയ്‌ക്കുവേണ്ടിയാണ്‌ ശിവസേന മുഖ്യമന്ത്രിസ്ഥാനം ചോദിക്കുന്നത്‌.

ആഭ്യന്തരം, ധനകാര്യം, റവന്യു എന്നീ വകുപ്പുകളില്ലാതെ ഉപമുഖ്യമന്ത്രിസ്ഥാനം ശിവസേനയ്‌ക്ക്‌ നൽകാമെന്ന്‌ അനൗപചാരിക ചർച്ചകളിൽ സമ്മതിച്ചിട്ടുണ്ട്‌. ഇതിന്‌ ശിവസേന വഴങ്ങുമോയെന്ന്‌ കണ്ടറിയണം. തർക്കം നീണ്ടാല്‍ ബിജെപി മറ്റു വഴി തേടുമെന്ന ആശങ്ക ശിവസേനയ്‌ക്കുണ്ട്‌. പ്രതിപക്ഷത്തിരിക്കുമെന്ന് എൻസിപിയും കോൺഗ്രസും വ്യക്തമാക്കിയതിനാല്‍ ശിവസേനയ്‌ക്കു മുന്നിൽ മറ്റ് സാധ്യത ഇല്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top