16 January Saturday

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ്; അയോധ്യയില്‍ നരേന്ദ്ര മോഡിക്കൊപ്പം വേദിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ലക്‌നൗ > രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ഇദ്ദേഹവും വേദിയിൽ ഉണ്ടായിരുന്നു. വിഷയത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടുതൽ വിവരങ്ങൾ തേടി. മഥുര ജില്ലാ മജിസ്ട്രേറ്റിനോടും മേദാന്ത ആശുപത്രിയുടെ ഡോ. ട്രിഹാനോടും അദ്ദേഹം സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top