29 February Saturday

VIDEO - ആക്രമിച്ച ബിജെപി പ്രവർത്തകരെ തിരിച്ചടിച്ച്‌ ഡെപ്യൂട്ടി കലക്‌ടർ പ്രിയ വർമ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

ഭോപ്പാൽ > റാലിക്കിടെ മുടിയില്‍ പിടിച്ച് വലിച്ച ബിജെപി പ്രവര്‍ത്തകരെ തിരിച്ചടിച്ച്‌ ഡെപ്യൂട്ടി കലക്‌ടർ. പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ബിജെപി പ്രവര്‍ത്തപ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെ ഞായറാഴ്ച മധ്യപ്രദേശിലാണ് സംഭവം. ഡെപ്യൂട്ടി കലക്‌ടറായ പ്രിയ വര്‍മയുടെ മുടിയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ പിടിച്ച് വലിച്ചു. പിന്നാലെ ഇവര്‍ ബിജെപി പ്രവര്‍ത്തകരെ തിരിച്ചടിക്കുകയായിരുന്നു.

മധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിലെ ഡെപ്യൂട്ടി കലക്‌ടറാണ്‌ പ്രിയ. രാജ്‌ഗഡിൽ 144 പ്രഖ്യാപിച്ചിരുന്ന സമയമാണ് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ ജാഥയായി എത്തിയത്. ഇതോടെയാണ് കലക്ടർ ഇടപെട്ടത്. പൊലീസിനും പ്രകടനക്കാർക്കുമിടയിൽ നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് പ്രിയ വർമയുടെ മുടിക്ക് പിടിച്ച് വലിച്ച സംഭവം നടന്നത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top