20 February Wednesday

ജാലിയൻവാലാബാഗ‌് രക്തസാക്ഷികളോട‌് മോഡി സർക്കാരിന്റെ നീതികേട‌്: എം ബി രാജേഷ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ന്യൂഡൽഹി> സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല സ‌്മരണയായ ജാലിയൻവാലാബാഗിൽ ലൈറ്റ‌് ആൻഡ‌് സൗണ്ട‌് ഷോ നിർത്തിച്ചത‌് മോഡി സർക്കാരിന്റെ ഇരട്ടത്താപ്പിനു തെളിവാണെന്ന‌് എം ബി രാജേഷ‌് ലോക‌്സഭയിൽ പറഞ്ഞു. 3,000 കോടി രൂപ ചെലവിട്ട‌് പട്ടേൽ പ്രതിമ നിർമിച്ച സർക്കാരാണ‌് ആയിരങ്ങൾ മാത്രം ചെലവുവരുന്ന ലൈറ്റ‌് ആൻഡ‌് സൗണ്ട‌് ഷോ ഉപേക്ഷിച്ചത‌്.

കേന്ദ്ര സാംസ‌്കാരികമന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ‌് ജാലിയൻവാലാബാഗ‌് സ‌്മാരകം. സ‌്മാരകത്തിന്റെ ഭരണസമിതി അധ്യക്ഷൻ പ്രധാനമന്ത്രിയാണ‌്. രാജ്യത്തിനുവേണ്ടി ജീവൻ ബലിനൽകിയ ധീരദേശാഭിമാനികളോടുള്ള നീതികേടാണ‌് സർക്കാർ നിലപാട‌്. ഒരു ദേശസ‌്നേഹിക്കും മറക്കാൻ കഴിയാത്തതാണ‌് ജാലിയൻവാലാബാഗ‌് കൂട്ടക്കൊല. ഇതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലെങ്കിലും ലൈറ്റ‌് ആൻഡ‌് സൗണ്ട‌് ഷോ പുനരാരംഭിക്കണമെന്ന‌് രാജേഷ‌് ആവശ്യപ്പെട്ടു.


 Top