ന്യൂഡൽഹി > എൽപിജി സിലിൻഡറിന്റെ വില വീണ്ടും കുത്തനെ കൂട്ടി. ഞായറാഴ്ച അർധരാത്രി 50 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ സിലിൻഡറിനു 769 രൂപയായി. അഞ്ച് മാസത്തിൽ 175 രൂപയാണ് സിലിൻഡറിന് കൂട്ടിയത്. കഴിഞ്ഞ ഏപ്രിലിനുശേഷം സബ്സിഡി ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നില്ല. സബ്സിഡി–-സബ്സിഡിരഹിത സിലിൻഡറുകളുടെ വില ഏകീകരിച്ചുവെന്നാണ് കേന്ദ്രസർക്കാർ വാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..