06 August Thursday

ബംഗാളിൽ പതിനായിരക്കണക്കിന്‌ തൊഴിലാളികൾ തെരുവിൽ; കൊൽക്കത്തയിലേക്ക്‌ ലോങ് മാർച്ച്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

കൊൽക്കത്ത > ബംഗാളിൽ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ലോങ്‌ മാർച്ച്‌ തുടങ്ങി. സിഐടിയുവിന്റെ നേതൃത്വത്തിൽ 283 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന മാർച്ച്‌ ചിത്തരഞ്ജനിൽ നിന്ന് കൊൽക്കത്തയിലെത്തും.

തൊഴിൽ നിയമഭേദഗതി, മിനിമം വേതനം വർദ്ധിപ്പിക്കുക എന്നിവയാണ്‌ പ്രധാന ആവശ്യങ്ങൾ. പൗരത്വപ്പട്ടിക ഒഴിവാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നിവയും മാർച്ചിന്റെ ആവശ്യങ്ങളാണ്‌. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ബംഗാളിൽ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് തൊഴിലാളി ലോങ്ങ് മാർച്ച്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top