19 May Sunday

രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ‌്: സീതാറാം യെച്ചൂരി

ഗോപിUpdated: Sunday Apr 14, 2019

കൊൽക്കത്ത> രാജ്യത്തിന്റെ ഭാവി ഏതുവഴിക്ക് നീങ്ങണമെന്ന് നിശ്ചയിക്കുന്ന നിർണയകമായ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന്  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ഭരണഘടന അനുശാസിക്കുന്ന തരത്തിൽ ഇന്ത്യ മതേതര ജനാധിപത്യ രാജ്യമായി നിലനിൽക്കണമൊ വേണ്ടയൊ എന്നതാണ് പ്രധാന ചോദ്യം.  രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ സ്വാഭാവും സംരക്ഷിക്കപ്പെടാൻ ബിജെപിയെ പരാജയപ്പെടുത്തുക തന്നെ വേണം.
അതാണ് ബഹുഭരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്.  കൊൽക്കത്തയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ജനാധിപത്യ മതേതര സർക്കാർ രൂപീകരിക്കുന്നതിന് സിപിഐ എം പ്രതിജ്ഞാബദ്ധമാണ‌്. ജനാധിപത്യ സർക്കാർ രൂപീകരിക്കുമ്പോൾ ആര്പ്രധാനമന്ത്രിയാകുമെന്നത് ഇപ്പോൾ ചർച്ചയല്ല. തെരഞ്ഞെടുപ്പിനു ശേഷം സാഹചര്യമനുസരിച്ച് നേതാവിനെ തെരഞ്ഞെടുക്കും. 1977 മുതൽ പല തവണ വിവധ കക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിച്ചപ്പോഴെല്ലാം നേതാവിനെ കണ്ടുപിടിച്ചതും  സംഖ്യം രൂപീകരിച്ചതുമെല്ലാം തെരഞ്ഞെടുപ്പിനു ശേഷമാണ‌്. 2004ൽ യുപിഎ രൂപീകരിച്ചതും തെരഞ്ഞെടുപ്പിനുശേഷമാണ്.  2019ൽ അത് വീണ്ടും അത് ആവർത്തിയ്ക്കും.

മോഡിയുടെ ജനപിന്തുണ അടിയ്ക്കടി തകരുകയാണ്. വീണ്ടും  ജയിക്കാൻ എന്തടവും ബിജെപി പ്രയോഗിക്കുന്നു. ദേശസ്നേഹത്തിന്റെ പേരിൽ ഇന്ത്യൻ സേനയെവരെ ദുരുപയോഗം നടത്താൻ ശ്രമിക്കുന്നു–-യെച്ചൂരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top