26 June Wednesday

യു പിയിൽ ബിജെപിക്ക്‌ നേട്ടം; 80ൽ 55ലും ലീഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ലഖ്നൗ> യുപിയിൽ എസ്‌ പി ‐ ബിഎസ്‌പി സഖ്യത്തെ പിന്തള്ളി ബിജെപിക്ക്‌ നേട്ടം . 80 സീറ്റിൽ 55 സീറ്റിലും ബിജെപി മുന്നിലാണ്‌. 

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർടി 12 ഇടത്തും അഖിലേഷ്‌ യാദവിന്റെ  സമാജ്‌ വാദി പാർടി എട്ടിടത്തും ലീഡ്‌ ചെയ്യുന്നു. കോൺഗ്രസിന്റെ നില ദയനീയമാണ്‌. സോണിയ ഗാന്ധി 26000 വോട്ടുകൾക്ക്‌ ലീഡ്‌ ചെയ്യുന്ന റായ്‌ ബറേലി മാത്രമാണുള്ളത്‌. 

അമേഠി മണ്‌ഡലത്തിൽ ബിജെപിയുടെ  സ്‌മൃതി ഇറാനിയേക്കാൾ ആറായിരത്തിലാധികം വോട്ടുകൾക്ക്‌ രാഹുൽ ഗാന്ധി പിന്നിലാണ്‌. രാഷ്‌ട്രീയ ലോക്‌ദൾ രണ്ടിടത്ത്‌ ലീഡ്‌ ചെയ്യുന്നു.

2014ൽ എൻഡിഎ 73 സീറ്റും എസ് പി  5 സീറ്റും കോൺഗ്രസ്‌ 2 സീറ്റും മറ്റുള്ളവർ 2 സീറ്റും  നേടിയിരുന്നു.


പ്രധാന വാർത്തകൾ
 Top