23 May Thursday

മൂന്നാംഘട്ടം നിർണായകം; 2014 ആവർത്തിക്കാനാവില്ലെന്ന ആശങ്കയിൽ ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

ന്യൂഡൽഹി> ചൊവ്വാഴ‌്ച നടക്കുന്ന മൂന്നാംഘട്ട വോട്ടെടുപ്പ‌്  ബിജെപിക്ക‌് നിർണായകം. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 26 മണ്ഡലവും നേടാൻ ബിജെപിക്ക‌് കഴിഞ്ഞിരുന്നു. കർണാടകത്തിൽ വോട്ടെടുപ്പ‌് നടക്കുന്ന 14ൽ 10 മണ്ഡലവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതാണ‌്. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ‌് നടക്കുന്ന 14 സീറ്റിൽ ഒമ്പതിലും എൻഡിഎയ‌്ക്കായിരുന്നു 2014ൽ ജയം.

യുപിയിലെ 10 മണ്ഡലത്തിൽ ഏഴിലും 2014ൽ ബിജെപിയാണ‌് ജയിച്ചത‌്. മുലായംസിങ‌് യാദവിന്റെ മെയിൻപുരിയടക്കം മൂന്ന‌് മണ്ഡലത്തിൽ എസ‌്പി ജയിച്ചു. നിലവിൽ ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപി വലിയ വെല്ലുവിളിയാണ‌് നേരിടുന്നത‌്. കർണാടകത്തിൽ ജെഡിഎസ‌്–-കോൺഗ്രസ‌് സഖ്യം രൂപപ്പെട്ടതും യുപിയിൽ മായാവതിയും അഖിലേഷും കൈകോർത്തതും ബിജെപിയുടെ ജയസാധ്യതകളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട‌്. ഗുജറാത്തിലും 2014 ആവർത്തിക്കാൻ ബിജെപിക്ക‌് കഴിയില്ലെന്ന‌് വ്യക്തമായിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top