20 March Wednesday

ഓരോ മണ്ഡലത്തിലെയും അമ്പത് ശതമാനം വി വി പാറ്റ് എണ്ണണമെന്ന് ആവശ്യം: തെരഞ്ഞെടുപ്പ് കമീഷന് സുപ്രീം കോടതി നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

ന്യൂഡൽഹി>  ഓരോ മണ്ഡലത്തിലെയും അമ്പത് ശതമാനം വിവിപാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമീഷനുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്‌രിവാൾ, കെ സി വേണുഗോപാൽ തുടങ്ങി 21  നേതാക്കളാണ് ഹർജി നൽകിയത്.

ഈ മാസം 25നകം നിലപാടറിയിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനിലെ ഒരുദ്യോഗസ്ഥൻ 25ന് കോടതിയെ സഹായിക്കാൻ എത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബാലറ്റിലേക്ക് മടങ്ങാനായില്ലെങ്കിൽ വരുന്ന ലോക്സഭ തെരെഞ്ഞെടുപ്പിൽ 50% എങ്കിലും വി വി പാറ്റ് ഉറപ്പാക്കണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

തെരെഞ്ഞെടുപ്പിൽ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാർത്ഥികളുടെ വോട്ട് നിലയിലെ അന്തരം 5% ആണെങ്കിൽ മുഴുവൻ വി വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top