19 May Sunday

മൂന്നാംഘട്ടത്തിൽ കേരളത്തിന്‌ പുറമേ 96 മണഡ്‌ലങ്ങളിലും ഇന്ന്‌ വോട്ടെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

ന്യൂ​ഡ​ൽ​ഹി> ലോകസഭയിലേക്കുള്ള മൂന്നാംഘട്ട ​വോട്ടെുപ്പിൽ കേരളത്തിലെ 20 മണ്‌ഡലങ്ങൾക്ക്‌  പുറമെ രാജ്യത്തെ  96 മണ്‌ഡലങ്ങളിലും ജനം ഇന്ന്‌ വിധിയെഴുതും.കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ലെ വ​യ​നാ​ട്​ മ​ണ്ഡ​ല​ത്തി​ലും ബിജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലും ജ​ന​വി​ധി തേ​ടു​ന്ന​ത്​ മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ്. 

പ്രധാനമന്ത്രി  മോഡി ഗുജറാത്തിലെ അഹമ്മദാബാദിൽ വോട്ട്‌ രേഖപ്പെടുത്തി. വൻ സുരക്ഷാ സന്നാഹത്തോടെയാണ്‌  മോഡി വോട്ട്‌ ചെയ്യാനെത്തിയത്‌.

ഏഴുഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിൽ   മൂന്നാം ഘട്ടത്തിലാണ്‌ കൂടുതൽ മണ്‌ഡലങ്ങളിൽ വോട്ടെടുപ്പ്‌ നടക്കുന്നത്‌. കേ​​ര​​ള​​ത്തിന്‌ പുറമേ ഗു​​ജ​​റാ​​ത്ത്‌, ക​​ർ​​ണാ​​ട​​ക, മ​​ഹാ​​രാ​​ഷ്​​​ട്ര , ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്,  ഛത്തി​​സ്​​​ഗ​​ഢ്​ , ഒ​​ഡി​​ഷ , പ​​ശ്ചി​​മ​ ബം​​ഗാ​​ൾ, ബി​​ഹാ​​ർ , അ​​സം -, ഗോ​​വ -എന്നീ സംസ്‌ഥാനങ്ങളിലും ദാ​​​ദ്ര-​​നാ​​ഗ​​ർ​​ഹ​​വേ​​ലി, ദാ​​മ​​ൻ-​​ദി​​യു എന്നീ കേന്ദ്ര ഭരണ പ്രശേങ്ങളിലും ജ​​മ്മു-​​ക​​ശ്​​​മീ​​രിലെ ഒരു മണ്‌ഡലത്തിലുമാണ്‌ ഇന്ന്‌ വേട്ടെടുപ്പ്‌ നടക്കുന്നത്‌.

രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ്‌ മാറ്റിവെച്ച ഈ​സ്​​റ്റ്​ ത്രി​പു​ര മ​ണ്ഡ​ല​ത്തി​ലെ ​പോ​ളിങ്ങും ഇന്ന്‌ നടക്കുന്നുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top