21 February Thursday

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം‐ എംകെ സ്റ്റാലിൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

കൊൽക്കത്ത>  2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന്‌ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. കൊൽക്കത്തയിലെ ബ്രിഗേഡ്‌ പരേഡ്‌ ഗ്രൗണ്ടിൽ പ്രതിപക്ഷ പാർടികൾ സംഘടിപ്പിച്ച ഇന്ത്യ ഐക്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പ്‌ ഹിന്ദുത്വ തീവ്രവാദത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമാണ്‌. മോഡിയെ പരാജയപ്പെടുത്തൂ രാഷ്‌ട്രത്തെ രക്ഷിക്കൂ എന്നതാണ്‌ ഞങ്ങളുടെ മുദ്രാവാക്യം. ഈ ഗവൺമെന്റ്‌ നിലനിൽക്കുന്നത്‌ തന്നെ കോർപറേറ്റുകൾക്ക്‌ വേണ്ടിയാണ്‌. മോഡി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഇനിയും അന്പത്‌ വർഷം പിറകോട്ട്‌ പോകുമെന്നും സ്റ്റാലിൻ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ടികളുടെ  ഐക്യം ലക്ഷ്യമിട്ട്‌ സംഘടിപ്പിച്ച റാലിയിൽ  സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ ചെയര്‍മാന്‍ എംകെ സ്റ്റാലിന്‍, ലോക്‌താ‌ന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഫറൂഖ് അബ്ദുള്ള, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി, മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ  തുടങ്ങിയവര്‍ പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top