07 April Tuesday

അവശ്യവസ്‌തുക്കൾ കിട്ടാതെ ആദ്യദിനം ; ഭക്ഷ്യവസ്‌തുക്കൾക്ക്‌ ക്ഷാമം ഉണ്ടാകില്ലെന്ന്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


ന്യൂഡൽഹി
മൂന്നാഴ്‌ച നീളുന്ന അടച്ചിടലിന്റെ ആദ്യ ദിനത്തില്‍ അവശ്യവസ്‌തുക്കൾ കിട്ടാതെ രാജ്യം വലഞ്ഞു. 45 കോടിയോളം വരുന്ന ദിവസവേതനക്കാരും ദരിദ്ര ജനവിഭാഗങ്ങളും പ്രതിസന്ധിയിൽ. എത്രയും വേഗം സാമ്പത്തികപാക്കേജ്‌ പ്രഖ്യാപിക്കണമെന്ന് ഇടതുപക്ഷ പാർടികളും കോൺഗ്രസും ആവശ്യപ്പെട്ടു.

●ഒന്നര ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്‌ രൂപം നൽകുമെന്ന്‌ ധനമന്ത്രാലയം

●സെൻസസ്‌–- എൻപിആർ നടപടികൾ മാറ്റി

● സമ്പന്നർ 21 ദിവസത്തേക്ക്‌ ഒമ്പതു കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന്‌ പ്രധാനമന്ത്രി

● ട്രെയിനുകൾ ഏപ്രിൽ 14 വരെ ഓടില്ല.  ചരക്കുവണ്ടികള്‍ ഓടും

● ആരോഗ്യസംവിധാനങ്ങൾ ക്ക്‌ എംപി ഫണ്ട്‌

●  മാർച്ച്‌ 21നുശേഷം 64000 പേർ വിദേശത്തുനിന്ന്‌ എത്തിയെന്ന് ആരോഗ്യമന്ത്രി ​ഹര്‍ഷ്‌വർധൻ. ഇവരിൽ 8000 പേർ ആശുപത്രികളിലും മറ്റുള്ളവര്‍ വീട്ടിലും  നിരീക്ഷണത്തില്‍

● 118 സർക്കാർ ലാബുകളിലായി 12000 സാമ്പിൾ പരിശോധിക്കാം. 29 സ്വകാര്യ ലാബ്‌ ശൃംഖലകളിലൂടെ 16000 സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾ

● നിയന്ത്രണങ്ങളിൽനിന്ന്‌ റിസർവ് ബാങ്കിനെയും പേ ആൻഡ്‌ അക്കൗണ്ട്‌സിനെയും ഒഴിവാക്കി

● രണ്ട്‌ വർഷത്തേക്കുള്ള ഭക്ഷ്യധാന്യ ശേഖരം രാജ്യത്തുണ്ടെന്ന്‌ കേന്ദ്രം

● ആഭ്യന്തര മന്ത്രാലയം കൺട്രോൾ റൂം തുറന്നു

● വാട്ട്‌സ്‌ആപ്പുമായി ചേർന്ന്‌ പുതിയ ഹെൽപ്പ്‌ ഡെസ്‌ക്ക്‌ നമ്പർ. 9013151515

● ഭോപ്പാലിൽ മാധ്യമപ്രവർത്തകന്‌ കോവിഡ്‌
 

3 മാസത്തെ ഭക്ഷ്യധാന്യം മുൻകൂർ എടുക്കാം
ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവർക്ക്‌  വിതരണംചെയ്യാനുള്ള അരിയും ഗോതമ്പും മൂന്ന്‌ മാസത്തേക്കുള്ളത്‌ മുൻകൂറായി എടുക്കാൻ സംസ്ഥാനങ്ങൾക്ക്‌ അനുമതി നൽകിയതായി  കേന്ദ്രമന്ത്രി പ്രകാശ്‌ ജാവ്ദേക്കർ. അരി കിലോഗ്രാമിന്‌ മൂന്ന്‌ രൂപയ്‌ക്കും ഗോതമ്പ്‌ രണ്ട്‌ രൂപയ്‌ക്കും വിതരണം ചെയ്യുന്നതാണിത്‌.  അടച്ചുപൂട്ടൽ പ്രഖ്യാപിച്ചെങ്കിലും ഭക്ഷ്യവസ്‌തുക്കൾക്ക്‌ ക്ഷാമം ഉണ്ടാകില്ലെന്ന്‌ മന്ത്രി പറഞ്ഞു. സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മേഖലാ ഗ്രാമീണബാങ്കുകൾക്ക്‌ മൂലധനമായി 1340 കോടി രൂപ നൽകാനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top