24 September Friday

ജീവപര്യന്തമെന്നാൽ ജീവപര്യന്തം കഠിനതടവ്‌ ; ആവർത്തിച്ച്‌ സുപ്രീംകോടതി

●സ്വന്തം ലേഖകൻUpdated: Tuesday Sep 14, 2021

ന്യൂഡൽഹി > ജീവപര്യന്തമെന്നാൽ സാധാരണ തടവല്ല  ജീവപര്യന്തം കഠിനതടവെന്നുതന്നെയാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ആവർത്തിച്ച്‌ സുപ്രീംകോടതി. മുൻ ഉത്തരവുകളിൽ വ്യക്തമാക്കിയ കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ലെന്ന്‌ ജസ്റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. രണ്ട്‌ ഹൈക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവിന്‌ എതിരായ പ്രത്യേകാനുമതി ഹർജികൾ പരിഗണിച്ചാണ്‌ നിരീക്ഷണം. ജീവപര്യന്തം ശിക്ഷിക്കുമ്പോൾ ജീവപര്യന്തം കഠിനതടവെന്ന്‌ വിധികളിൽ എടുത്തുപറയേണ്ട കാര്യമുണ്ടോയെന്ന സംശയത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക്‌ നോട്ടീസ്‌ അയക്കാൻ കോടതി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top