18 October Friday

സാമ്പത്തികപ്രതിസന്ധി; ഇടതുപക്ഷപാർടികൾ പ്രക്ഷോഭത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

ന്യൂഡൽഹി >  സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ അഞ്ച്‌ ഇടതുപക്ഷപാർടികളുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം ആരംഭിക്കും. പ്രക്ഷോഭത്തിന്‌ രൂപം നൽകാൻ വെള്ളിയാഴ്ച പകൽ മൂന്നിന്‌ ന്യൂഡൽഹി റഫിമാർഗിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്‌ ഹാളിൽ കൺവൻഷൻ ചേരും.

 മാന്ദ്യം നേരിടാനെന്ന പേരിൽ കേന്ദ്ര ധനമന്ത്രി ഒടുവിൽ പ്രഖ്യാപിച്ച 70,000 കോടി രൂപയുടെ പാക്കേജ്‌ അടക്കമുള്ള നടപടികൾ ജനങ്ങൾക്ക്‌ ആശ്വാസം നൽകില്ല, മറിച്ച്‌ പ്രതിസന്ധി രൂക്ഷമാക്കും. ഇതിനു പകരം പൊതുനിക്ഷേപങ്ങൾ വൻതോതിൽ വർധിപ്പിക്കണം. കൂടുതൽ തൊഴിൽ സൃഷ്ടിക്കാനും ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാനും ഉതകുന്ന വിധത്തിൽ അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കണം.

 രാജ്യവ്യാപകമായ പ്രതിഷേധപരിപാടികൾക്ക്‌ കൺവൻഷൻ രൂപം നൽകുമെന്ന്‌ സീതാറാം യെച്ചൂരി (സിപിഐ എം), ഡി രാജ (സിപിഐ), ദീപാങ്കർ ഭട്ടാചാര്യ (സിപിഐ (എംഎൽ) ലിബറേഷൻ), ദേബബ്രത ബിശ്വാസ്‌ (ഫോർവേഡ്‌ ബ്ലോക്ക്‌), ക്ഷിതി ഗോസ്വാമി (ആർഎസ്‌പി) എന്നിവർ അറിയിച്ചു. പ്രതിഷേധപരിപാടികളിൽ പങ്കെടുക്കാനും ജനകീയമുന്നേറ്റം വിജയിപ്പിക്കാനും എല്ലാ ജനാധിപത്യശക്തികളോടും നേതാക്കൾ ആഹ്വാനം ചെയ്‌തു.
 


പ്രധാന വാർത്തകൾ
 Top