16 June Sunday

തലസ്ഥാന നഗരിയെ ചുവപ്പിച്ച‌് ഇടതുവിദ്യാർഥി സംഘടനകളുടെ പാർലമെന്റ‌് മാർച്ച‌്; "ദില്ലി ചലോ'യിൽ പങ്കെടുത്തത‌് പതിനായിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

ന്യൂഡൽഹി> വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഇടതുവിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച "ദില്ലി ചലോ' പാർലമെന്റ‌് മാർച്ചിൽ പതിനായിരങ്ങൾ പങ്കെടുത്തു. സേവ് എഡ്യുക്കേഷന്‍, സേവ് ഡെമോക്രസി, സേവ് നേഷന്‍ എന്നീ മുദ്രാവാക്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്  പ്രക്ഷോഭം സംഘടിപ്പിച്ചത‌്. എസ്എഫ്ഐയോടൊപ്പം എഐഎസ്എഫ്, എഐഡിഎസ്ഒ, എഐഎസ്ബി, പിഎസ്‌യു എന്നീ സംഘടനകളാണ് ദില്ലി ചലോ പ്രക്ഷോഭത്തിൽ പങ്കെടുത്തത്.



വിദ്യാഭ്യാസ മേഖലക്കായി കൂടുതൽ തുക നീക്കിവെക്കണം, റിസർവേഷൻ സമ്പ്രദായം കൃത്യമായി പാലിക്കണം,  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വർഗീയ വൽക്കരണം ഇല്ലാതാക്കണം തുടങ്ങിയ ആവശ്യങ്ങൾ സംഘടനകൾ ഉന്നയിച്ചു. വിദ്യാഭ്യാസ മേഖലക്കായി കൂടുതൽ തുക നീക്കിവെക്കണമെന്ന വളരെ കാലമായി വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യം  ഇത്തവണയും കേന്ദ്രം തഴഞ്ഞിരുന്നു. വിദ്യാഭ്യാസം അടിസ്ഥാനപരമായ കാര്യമാണെന്നും അതിനായി കേന്ദ്രബജറ്റിന്റെ 10 ശതമാനം തുകയെങ്കിലും നീക്കിവെക്കണമെന്നും വിദ്യാർഥികൾ ഉന്നയിച്ചു.



തൊഴിലില്ലായ്മ വർധിച്ചുവരുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് വരുത്താൻ കേന്ദ്രത്തിന് സാധിക്കണമെന്നും ഇതിനോടൊപ്പം തന്നെ സൗജന്യ പൊതു വിദ്യാഭ്യാസം എല്ലാ വിദ്യാർഥികൾക്കും ലഭ്യമാക്കണമെന്നും പ്രതിഷേധത്തിനെത്തിയ സഖാക്കൾ ആവശ്യപ്പെട്ടു. നിലവിൽ 9 കോടിയോളം വിദ്യാർഥികൾ യാതൊരു വിദ്യാഭ്യാസവും നേടാനാവാതെ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top