ദാദ്രി > ബീഫ് കഴിച്ചെന്നാരോപിച്ച് യു പിയിലെ ദാദ്രിയില്‍ സംഘ്പരിവാര്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിന്റ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. അഖ് ലാഖിനെ അടിച്ചുകൊന്ന ദിവസം വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ഇറച്ചിയാണ് ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കിയത്. അത് ആട്ടിറച്ചിയായിരുന്നു.
സെപ്റ്റംബര്‍ 28നാണ് സമീപത്തെ ക്ഷേത്രത്തില്‍നിന്നുള്ള അറിയിപ്പിനെ തുടര്‍ന്ന് തടിച്ചുകൂടിയ നുറോളം പേര് അഖ്ല ധിശന അടുച്ചുകൊന്നതും ഇളയ മകനെ ഗുരുതര പരിക്കേല്‍പ്പിച്ചതും. പ്രാഥമിക പരിശോധനക്ക് ശേഷം സ്ഥിരീകരണത്തിനായി മഥുരയിലെ ഫൊറന്‍സിക് ലാബിലേക്കും ഇറച്ചിയുടെ സാമ്പിള്‍ പൊലീസ് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലും അഖ് ലാഖിെന്റ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് തെളിഞ്ഞതായി പറയുന്നു. അഖ് ലാഖിന്റ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് പശുയിറച്ചി പിടിച്ചെടുത്തെന്ന അക്രമിസംഘത്തിെന്റ വാദമാണ് പൊളിഞ്ഞത്.
ഗോവധ നിരോധനത്തിന്റെ പേരില്‍ മുസ്ലിംജനവിഭാഗങ്ങള്ക്കെകതിരെ സംഘടിതമായി നടത്തുന്ന ആക്രമത്തിന്റെ ഭാഗമായിരുന്നു അഖ് ലാഖിനെ കൊലപ്പെടുത്തിയതും. ബീഫ് തിന്നയാള്‍ കൊല്ലപ്പെടേണ്ടത് തന്നെയാണെന്നായിരുന്നു തുടര്‍ന്ന് ആര് എസ്എസ് നേതാക്കളുടെ പ്രതികരണവും . ജനകൂട്ടം ആക്രമിക്കുമ്പോഴും തങ്ങള്‍ കഴിച്ചത് ബീഫല്ലെന്ന് അഖ് ലാഖും കുടുംബവും കരഞ്ഞ് പറയുന്നുണ്ടായിരുന്നു.