മുംബൈ > മഹാരാഷ്ട്രയിലെ പ്രമുഖ സിപിഐ നേതാവും സാമൂഹികപ്രവര്‍ത്തകനുമായ ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ ഹിന്ദുത്വ തീവ്രവാദി സംഘാംഗം പിടിയില്‍. സനാതന്‍ സന്‍സ്ഥ പ്രവര്ത്തകന് സമീര്‍ വിഷ്ണു ഗെയ്ക്വാദ് ആണ് സാംഗ്ലിയില്‍ പിടിയിലായത്. 2015 ഫെബ്രുവരി 16ന് പന്‍സാരെ കൊല്ലപ്പെട്ട് ഏഴുമാസം കഴിഞ്ഞാണ് ആദ്യ അറസ്റ്റ്. ബുധനാഴ്ച രാവിലെ കോലാപൂരിലെ കോടതിയില്‍ ഹാജരാക്കിയ സമീറിനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മഹാരാഷ്ട്രയിലെ മാലേഗാവ്, ഹൈദരാബാദിലെ മക്ക മസ്ജിദ് സ്ഫോടനങ്ങളിലും ഡല്‍ഹി-ലാഹോര്‍ സംഝോത എക്സ്പ്രസ് സ്ഫോടനത്തിലും പങ്കുള്ള സംഘടനയാണ് സനാതന്‍ സന്‍സ്ഥ. സനാതന്‍ സന്‍സ്ഥയുമായി 1998മുതല്‍ വളരെ അടുത്ത ബന്ധമുള്ളയാളാണ് സമീറെന്ന് ഐജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇയാളുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം സംഘടനയുമായി ബന്ധമുണ്ട്. ഇയാളുടെ ഭാര്യ ഇപ്പോള്‍ സന്‍സ്ഥയുടെ ഗോവയിലെ ആശ്രമത്തിലാണ്. ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പറയാറായിട്ടില്ലെന്ന് ഐജി മറുപടി പറഞ്ഞു.
മഹാരാഷ്ട്രയിലെ താനെയിലെ ഗഡ്കരി തിയറ്ററിലും ഗോവയിലെ മഡ്ഗാവിലുമുണ്ടായ സ്ഫോടനത്തിലും സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ പിടിലായിരുന്നു. സമീറിന്റെ അറസ്റ്റോടെ സംഭവം പരിഹരിച്ചതായി അര്‍ഥമില്ലെന്ന് ഐജി പറഞ്ഞു. ഇയാളാണ് കൊലപാതകി എന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. അന്വേഷണസംഘം മാസങ്ങളായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. എന്നാല്‍, ശക്തമായ തെളിവിനായി കാത്തിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകരായ കര്‍ണാടകത്തിലെ ഡോ. കലബുര്ഗിയുടെയോ മഹാരാഷ്ട്രയിലെ നരേന്ദ്ര ധാബോല്ക്കറിന്റെയോ കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും ഐജി സഞ്ജയ്കുമാര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..