19 February Tuesday

ഡോ. സൂര്യകാന്തമിശ്ര ബംഗാള്‍ സംസ്ഥാന സെക്രട്ടറി

ഗോപിUpdated: Saturday Mar 14, 2015

കൊല്‍ക്കത്ത > സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായി ഡോ. സൂര്യകാന്തമിശ്രയെ തെരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമാണ്് അറുപത്തഞ്ചുകാരനായ മിശ്ര. പുതിയ സംസ്ഥാന കമ്മിറ്റി പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ അധ്യക്ഷതയില്‍&ലവേ;യോഗം ചേര്‍ന്നാണ് മിശ്രയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. സ്ഥാനമൊഴിഞ്ഞ ബിമന്‍ ബസു മിശ്രയുടെ പേര് നിര്‍ദേശിച്ചു. ബുദ്ധദേബ് ഭട്ടാചാര്യ പിന്താങ്ങി.പശ്ചിമ മിഡ്നാപുര്‍ ജില്ലയിലെ നാരായന്‍ഗഡ് സ്വദേശിയായ മിശ്ര വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. മിഡ്നാപുര്‍ കോളേജില്‍നിന്ന് പ്രീഡിഗ്രി പാസായശേഷം ഒഡിഷയിലെ പാറാ, കട്ടക്ക് എന്നിവിടങ്ങളില്‍&ലവേ;ഉന്നതവിദ്യാഭ്യാസം നേടി. കട്ടക് മെഡിക്കല്‍&ലവേ;കോളേജില്‍&ലവേ;പഠിക്കുമ്പോള്‍ എസ്എഫ് ഐ ഒഡിഷ സംസ്ഥാന കമ്മിറ്റി അംഗം.

1972ല്‍ അവിടെ വച്ചാണ് പാര്‍ടി അംഗമാകുന്നത്. വൈദ്യശാസ്ത്രപഠനം പൂര്‍ത്തിയാക്കിയശേഷം മിഡ്നാപുരില്‍&ലവേ;തിരികെയെത്തി യുവജനപ്രസ്ഥാനത്തില്‍ സജീവമായി. ആതുരസേവനത്തോടൊപ്പം രാഷ്ട്രീയപ്രവര്‍ത്തനവും തുടര്‍ന്നു. 1978 മുതല്‍ 1991 വരെ അവിഭക്ത മിഡ്നാപുര്‍ ജില്ലാ പരിഷത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1991 മുതല്‍&ലവേ;നാരായന്‍ഗഡില്‍നിന്ന് തുടര്‍ച്ചയായി അഞ്ചു തവണ നിയമസഭയിലെത്തി. 1996ല്‍ ഇടതുമുന്നണി മന്ത്രിസഭയില്‍ അംഗമായി. 2011&ലവേ;വരെ മന്ത്രി. ആരോഗ്യം, ഭൂപരിഷ്കരണം, പഞ്ചായത്ത് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2011 മുതല്‍&ലവേ;പ്രതിപക്ഷനേതാവ്. 1988ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവും 1995ല്‍&ലവേ;സെക്രട്ടറിയറ്റ് അംഗവുമായി. 2002ല്‍ഹൈദരാബാദില്‍ നടന്ന&ീമരൗലേ;17-ാം പാര്‍ടി കോണ്‍ഗ്രസില്‍&ലവേ;കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു 2012ല്‍&ലവേ;കോഴിക്കോട്ടു നടന്ന&ീമരൗലേ;20-ാം പാര്‍ടി കോണ്‍ഗ്രസില്‍&ലവേ;പൊളിറ്റ് ബ്യൂറോയിലെത്തി. ഭാര്യ ഉഷ മിശ്ര പാര്‍ടി പ്രവര്‍ത്തകയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമാണ്. രണ്ടു മക്കളുണ്ട്.

പ്രധാന വാർത്തകൾ
 Top