18 February Monday

രവി ചോപ്ര അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 12, 2014

മുംബൈ : പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രവി ചോപ്ര (68) അന്തരിച്ചു. ക്യന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടെലിവിഷന്‍ രംഗത്ത് വന്‍ വിജയം കൈവരിച്ച പുരാണ സീരിയലായ മഹാഭാരതത്തിന്റെ സംവിധായകനാണ്.ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ന്യൂഡല്‍ഹിയിലായിരുന്നു അന്ത്യം.

അന്തരിച്ച സംവിധായകന്‍ ബി ആര്‍ ചോപ്രയുടെ മകനാണ്. സമീര്‍, ദ ബര്‍ണിങ് ട്രയിന്‍, മസ്ദൂര്‍,ബാബുള്‍,തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പിതാവിന്റെ മരണശേഷം ഭൂത്നാഥ് , ഭൂത് നാഥ് റിട്ടേര്‍ണ്‍സ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഹിന്ദു പുരാണങ്ങള്‍ ടെലിവിഷന്‍സീരിയലുകളായി രംഗത്തെത്തിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് രവി ചോപ്രയായിരുന്നു. മഹാഭാരതത്തിന് പുറമെ മാ ശക്തി, വിഷ്ണു പുരാണം എന്നീ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്.

പ്രധാന വാർത്തകൾ
 Top