Deshabhimani

തമിഴ്നാട്ടിൽ ഉരുൾപൊട്ടൽ; കുട്ടികളടക്കം 7പേരെ കാണാതായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 07:55 AM | 0 min read

ചെന്നൈ > തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ ഉരുൾപൊട്ടി. അണ്ണാമലയാർ മലയുടെ അടിവാരത്തിലെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മൂന്നു വീടുകൾ മണ്ണിനടിയിൽ. കുട്ടികളടക്കം 7 പേരെകാണാതായെന്ന് റിപ്പോർട്ടുകൾ. ജില്ലാ കളക്ടറും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദർശിച്ചു. രാത്രി ഏറെയായപ്പോൾ രക്ഷാ പ്രവർത്തനം നിർത്തിവക്കുകയായിരുന്നു.

തിണ്ടിവനത്തിൽ നിന്നുള്ള എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി തിരുവണ്ണാമലൈക്ക് തിരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. സൈന്യം രക്ഷാ ദൗത്യം തുടരുകയാണ്. ഫിൻജാൽ ചുഴലിക്കാറ്റിൽ 9 മരണം ആണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



deshabhimani section

Related News

0 comments
Sort by

Home