Deshabhimani

ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം: ജവാന് വീരമ‍ൃത്യു

വെബ് ഡെസ്ക്

Published on Dec 09, 2024, 07:30 PM | 0 min read

ശ്രീന​ഗർ > ജമ്മു കശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമ‍ൃത്യു. വീരമൃത്യു വരിച്ചത്25 രാഷ്ട്രീയ റൈഫിൾസിലെ ഹവീൽദാർ വി സുബ്ബയ്യ വാരിയ കുണ്ട (39)ആണ് മരിച്ചത്. നിയന്ത്രണരേഖയ്ക്ക് സമീപം താനോദാർ ട്രെക്കിയിലാണ് സ്ഫോടനമുണ്ടായത്.

മാണ്ഡിയിലെ സൗജിയാൻ സെക്ടറിൽ ജോലി ചെയ്യുമ്പോൾ  അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ  സുബ്ബയ്യക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



deshabhimani section

Related News

0 comments
Sort by

Home