13 November Wednesday

മണ്ണിടിച്ചിലിനെ തുടർന്ന്‌ ജമ്മു–ശ്രീനഗർ പാത അടച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

ശ്രീനഗർ >  കനത്ത മണ്ണിടിച്ചിലിനെ തുടർന്ന്‌ ജമ്മു–ശ്രീനഗർ ദേശീയപാത അടച്ചു. റംബാൻ ജില്ലയിൽ വ്യത്യസ്‌ത ഇടങ്ങളിലാണ്‌ മണ്ണിടിച്ചിലുണ്ടായത്‌. ഇതോടെ ആയിരത്തിമുന്നൂറോളം വാഹനങ്ങൾ പലയിടത്തായി കുടുങ്ങി.

 270 കിലോമീറ്റർ ദൂരമുള്ള ദേശീയപാതയിൽ തുടർച്ചയായി മണ്ണിടിച്ചിലും മഴയും ഗതാഗത പ്രശ്‌നങ്ങളുണ്ടാക്കുന്നു. കശ്‌മീരിനെ പരസ്‌പരം ബന്ധിപ്പിക്കുന്ന ഏക റോഡ്‌ മാർഗമാണിത്‌. തടസ്സം പരിഹരിക്കാൻ അടിയന്തരമാർഗങ്ങൾ തേടുന്നുണ്ട്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top