23 March Saturday

കൃഷിഭൂമി കര്‍ഷകന് നല്‍കിയത് കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം

വെബ് ഡെസ്‌ക്‌Updated: Sunday Feb 3, 2019

ന്യൂഡൽഹി > കർഷകർക്ക് സ്വന്തമായി കൃഷിഭൂമിയില്ലാത്തതായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ പ്രധാന പ്രശ്നം. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു രാജ്യത്ത് ഭൂപരിഷ്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഇതിനായി നിയമം കൊണ്ടുവന്നു. എന്നാൽ കേരളം, പശ്ചിമബംഗാൾ, ത്രിപുര ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കൃഷിഭൂമി കർഷകന‌് ലഭിച്ചില്ല. കോൺഗ്രസ‌് സർക്കാരുകൾ ഭൂപരിഷ‌്കരണം അട്ടിമറിക്കുകയായിരുന്നു.

‘ജയ‌്കിസാൻ, ജയ‌് ജവാൻ’ മുദ്രാവാക്യം ഉയർത്തിയ കോൺഗ്രസ‌് സർക്കാരുകൾ കർഷകർക്ക‌് വാഗ‌്ദാനങ്ങൾ മാത്രം നൽകുകയായിരുന്നു. ഹരിതവിപ്ലവം വൻകിട കർഷകർക്ക് പ്രയോജനം നൽകി. അവർക്ക് സബ്സിഡികൾ ലഭിച്ചു. 1991ൽ കോൺഗ്രസ‌് സർക്കാർ നവഉദാരനയങ്ങൾ നടപ്പാക്കാൻ തുടങ്ങിയതോടെ കാർഷികമേഖലയിൽ പ്രശ്നങ്ങൾ രൂക്ഷമാകാൻ തുടങ്ങി. സബ്സിഡികൾ ഓരോന്നായി സർക്കാർ പിൻവലിച്ചു. വിത്തിനും വളത്തിനും വെള്ളത്തിനും വൈദ്യുതിക്കും വില കൂടിയതോടെ കൃഷിച്ചെലവ് കുതിച്ചുയർന്നു. ന്യായവിലയിൽ വിളകൾ സർക്കാർ സംഭരിച്ചില്ല. സ്വകാര്യകമ്പനികളുടെയും ഇടനിലക്കാരുടെയും ചൂഷണത്തിനു വിധേയരായ കർഷകർ കടക്കെണിയിലായി. മികച്ച വിള ലഭിച്ചാലും പ്രകൃതിക്ഷോഭത്തിൽ വിള നശിച്ചാലും കർഷകർ ഒരുപോലെ ദുരിതത്തിലായി.

രാജ്യത്തെ 40 ശതമാനം കർഷകരും ചെറുകിട–-ഇടത്തരം–-നാമമാത്ര കർഷകരാണ്. നവഉദാരനയങ്ങൾ നടപ്പാക്കിയതോടെ  ഇവർക്ക് സർക്കാർ–-പൊതുമേഖല  സംവിധാനങ്ങളിൽനിന്ന് കാർഷികവായ്പകൾ ലഭിക്കാതായി. കൃഷിയിറക്കാൻ സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കേണ്ടിവന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top