Deshabhimani

ലഖിംപുർ ഖേരി കൂട്ടക്കൊല: ആശിഷ് മിശ്രയ്ക്ക് ജാമ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 05:48 PM | 0 min read

ന്യൂഡൽഹി> ലഖിംപുർ ഖേരി കൂട്ടക്കൊല കേസിൽ മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും മുഖ്യപ്രതിയുമായ ആശിഷ്‌ മിശ്രയ്ക്ക് സുപ്രീം കോടതി ജാമ്യമനുവദിച്ചു. 2021 ഒക്ടോബറിൽ നടന്ന കർഷക പ്രതിഷേധത്തിനിടെയാണ് ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കർഷകർക്കിടയിലേക്ക് ഇടിച്ചുകയറ്റിയത്. സംഭവത്തിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടിരുന്നു. തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ മൂന്നു പേർ കൂടി മരിച്ചു.

കഴിഞ്ഞ വർഷം സുപ്രീം കോടതി ഇയാൾക്ക് എട്ടാഴ്ച ഇടക്കാലജാമ്യം നൽകി. ഇത് തുടർന്നുപോരുമ്പോളാണ് ഇപ്പോൾ സമ്പൂർണ്ണ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാല ജാമ്യവ്യവസ്ഥയിൽ ഉത്തർപ്രദേശിലോ ഡൽഹിയിലോ പ്രവേശിക്കുന്നതിൽ നിന്ന് ഇയാളെ വിലക്കിയിരുന്നു. ഈ വ്യവസ്ഥയിൽ മാറ്റം വരുത്തിയ കോടതി ഡൽഹിയിലോ ലഖ്നൌവിലോ ഏതെങ്കിലും ഒരു സ്ഥലത്ത് താമസിക്കുന്നതിൽ തടസ്സമില്ലെന്ന് വ്യക്തമാക്കി.

117 സാക്ഷികളുള്ള കേസിൽ ഇതുവരെ ഏഴുപേരുടെ വാദം മാത്രമാണ് കേട്ടത്. എത്രയും പെട്ടെന്ന് സാക്ഷികളുടെ വാദം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

 



deshabhimani section

Related News

View More
0 comments
Sort by

Home