14 November Thursday

കുൽഗാമിൽ ഭീകരാക്രമണം: 
2 ഭീകരരെ വധിച്ചു , 5 സുരക്ഷാ 
സോനാംഗങ്ങൾക്ക്‌ 
പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


ശ്രീനഗർ
ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ രണ്ട്‌ ഭീകരരെ വധിച്ചു. മൂന്ന്‌ സൈനികർക്കും എഎസ്‌പി അടക്കം രണ്ട്‌ പൊലീസുകാർക്കും പരിക്കേറ്റു. ഭീകരർ ഒളിവിലുണ്ടെന്ന വിവരത്തെ തുടർന്ന്‌ വെള്ളിയാഴ്‌ച രാത്രി അരിഗം മേഖലയിൽ തിരച്ചിൽ നടത്തിയ സുരക്ഷാസേനയ്‌ക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ ശനിയാഴ്‌ചവരെ നീണ്ടുനിന്നു.

പരിക്കേറ്റവരുടെ നിലഗുരുതരമല്ലെന്നും മൂന്നാംഘട്ട വോട്ടെടുപ്പ്‌ നടക്കാനിരിക്കെ സംസ്ഥാനത്ത്‌ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top