22 October Tuesday

കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സിങ്‌ സെന്‍ഗാറെന്ന് ഉന്നാവ്‌ പെണ്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

ന്യൂഡല്‍ഹി> കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സിങ് സെന്‍ഗാറാണെന്ന് ഉന്നാവ്‌ പെണ്‍കുട്ടിയുടെ മൊഴി. ജൂലൈ 28 നായിരുന്നു ഉന്നാവ്‌ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഉന്നാവയില്‍ നിന്നും റായ്ബറേലിയിലേക്ക് പോയികൊണ്ടിരിക്കെ വാഹനം ട്രക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് സെന്‍ഗറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ്  സിബിഐ പെണ്‍കുട്ടിയുടെ മൊഴി എടുത്തത്.

അത്യാസന്നനിലയില്‍ ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞദിവസം വാര്‍ഡിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന്  സി.ബിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.



 


പ്രധാന വാർത്തകൾ
 Top