17 October Thursday

കുൽഭൂഷണ് നയതന്ത്രസഹായം ലഭ്യമാക്കുമെന്ന്‌ പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 
ഇസ്ലാമാബാദ്‌
കുൽഭൂഷൺ ജാദവിന്‌ നയതന്ത്ര സഹായം ലഭ്യമാക്കുമെന്ന്‌ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. വിയന്ന കൺവൻഷൻ പ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച്‌ ജാദവിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിച്ചാണ്‌ തീരുമാനമെന്നാണ്‌ വിശദീകരണം.

‘പാകിസ്ഥാനിലെ നിയമങ്ങൾ അനുശാസിക്കുന്ന നയതന്ത്രപരമായ സഹായം  ജാദവിന്‌ നൽകും. നയതന്ത്ര ബന്ധങ്ങളെ സംബന്ധിച്ച വിയന്ന കൺവൻഷനിലെ ആർട്ടിക്കിൾ 36, ഖണ്ഡിക 1 (ബി) പ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച്‌ കുൽഭൂഷൺ ജാദവിനെ കമാൻഡർ അറിയിച്ചിട്ടുണ്ട്‌’‐

വ്യാഴാഴ്‌ച രാത്രി പാക്‌ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top