Deshabhimani

കർണാടക ഹുൻസൂരിലെ ബസപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 02:26 PM | 0 min read

ബം​ഗളൂരു> കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. രാമനാട്ടുകര സ്വദേശി അമൽ ഫ്രാ​ഗ്ലിൻ (22) ആണ് മരിച്ചത്. മൈസൂരിവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകും.

ബംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസ് രാത്രി പന്ത്രണ്ടോടെയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home