30 May Saturday

കൊറോണ : ബാംഗളൂർ ഐ ടി മേഖലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി

ജോമോൻ സ്റ്റീഫൻUpdated: Wednesday Mar 11, 2020

ബംഗളൂരു> ഐ ടി മേഖലയിൽ ഉൾപ്പെടെ കൊറോണ  വൈറസ് ബാധിതരുടെ എണ്ണം നാലായി ഉയർന്നതിനെ തുടർന്ന് , ബാംഗളൂരിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.ഐ ടി കമ്പിനികളായ , ഡെൽ  , മൈൻഡ് ട്രീ എന്നിവിടങ്ങളിലെ  ടെക്കികൾക്കാണ്‌ രോഗബാധ സ്ഥിതികരിച്ചത്‌ . ഇരുവരും ജോലിയുമായി ബന്ധപ്പെട്ടു അമേരിക്ക സന്ദർശിച്ചിരുന്നു .തിരികെ ബാംഗളൂരിൽ എത്തി ദിവസങ്ങൾക്കകം  രോഗ ലക്ഷണങ്ങൾ കാണുകയും തുടർന്ന് ചികിത്സാ തേടുകയും ആയിരുന്നു .
ഡെലിലെ ജീവനക്കാരന്റെ  ഭാര്യയ്ക്കും മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .

ഡോംളൂർ ഇന്നർ റോഡിലുള്ള  ഡെൽ ഓഫീസിലെ  നാലാം നിലയിൽ ഉള്ള ഓഫീസിൽ ജോലിചെയ്യുന്ന  മുഴുവൻപേരോടും മാർച്ച് ഇരുപത്തി നാലു വരെ വീട്ടിൽ ഇരുന്നു ജോലിചെയ്യാൻ കമ്പിനി ആവശ്യപ്പെട്ടു . കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനും സർക്കാർ നടപടികളുമായി  സഹകരിക്കാനും  കമ്പനി ബാധ്യസ്ഥ മാണെന്ന്  ഡെൽ ടെക്നോളോജിസ് ഇന്ത്യയുടെ പ്രസിഡന്റ് Alok  Ohrie ,അറിയിച്ചു .

തങ്ങളുടെ എല്ലാ ജീവനക്കാർക്കും ആവശ്യമായ സുരക്ഷയും മുൻകരുതലുകളും സ്വീകരിച്ചു എന്ന് മൈൻഡ് ട്രീ , ചീഫ് ഓഫീസർ പാനീഷ്‌ റാവു പറഞ്ഞു .

അതിനിടെ , നഗരത്തിലെ ഐ ടി കമ്പിനികൾ , തങ്ങളുടെ ജീവനക്കാരെ വിദേശ രാജ്യങ്ങളിലേക്കു ,വിദഗ്ധ തൊഴിൽ പരിശീലനത്തിന് അയക്കുന്നത് താൽക്കാലികമായി നിറുത്തി വെക്കണമെന്ന്  കർണാടക സർക്കാർ ആവശ്യപ്പെട്ടതായി വിവരമുണ്ട് .

കൊറോണ ബാധ , ഐ ടി നഗരത്തിലെ  ടെക്കികളിൽ ചെറിയ തോതിലെങ്കിലും  ഭീതി ഉളവാക്കിഎന്നതാണ് യാഥാർഥ്യം . പലരും വീട്ടിൽ  ഇരുന്നു ജോലി ചെയ്യുന്ന  രീതിയിലേക്ക്  മാറാൻ തയാറായി കഴിഞ്ഞു .കുറച്ചു ദിവസമെങ്കിലും  വിമാന യാത്ര , ഷോപ്പിംഗ് മാൾ സന്ദർശനം , സിനിമ തിയറ്റെർ ,  തിരക്കുള്ള ഹോട്ടലുകളും പബ്ബ്കളും  ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് നിരവധി പേർ.

കർണാടക സർക്കാരും സജീവമായി ഇടപെടുന്നുണ്ട് . സ്കൂളുകളിൽ അഞ്ചാം ക്ലാസ് വരെയുള്ള  അവധി നൽകി .ബാംഗ്ലൂർ വിമാനത്താവളത്തിലും, റെയിൽവേ സ്റ്റേഷനുകളിലും ആരോഗ്യ പ്രവർത്തകർ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട് .


പ്രധാന വാർത്തകൾ
 Top