18 September Wednesday

കൊങ്കണിൽ വീണ്ടും മണ്ണിടിച്ചിൽ; ഇന്നും നാളെയും തീവണ്ടിയോടില്ല

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

മുംബൈ > കൊങ്കണ്‍ റെയില്‍വേ റൂട്ടില്‍ മംഗളൂരുവിനടുത്ത് കുലശേഖരയില്‍ ഇന്നലെയും പാളത്തില്‍ മണ്ണിടിച്ചിലുണ്ടായി. വെള്ളിയാഴ്ച രാവിലെ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ വീണ്ടും മണ്ണിടിഞ്ഞത്.

ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മുതല്‍ ഇതുവഴിയുള്ള തീവണ്ടി ഗതാഗതം പൂര്‍ണമായും റദ്ദാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച വരെയാണ് നിലവില്‍ ഗതാഗത നിരോധനം. തിങ്കളാഴ്ച സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ തീവണ്ടി സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ. ഇതുവഴി ഓടേണ്ട നിരവധി വണ്ടികള്‍ ശനിയാഴ്ചയും റദ്ദാക്കേണ്ടി വന്നു. ചില വണ്ടികള്‍ വഴിതിരിച്ചു വിട്ടു.

ശനിയാഴ്ച കുര്‍ളയില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെടേണ്ട തുരന്തോ എക്‌സ്പ്രസ്(12223), ഓഖയില്‍ നിന്നും എറണാകുളത്തേക്കുള്ള വണ്ടി(16337), തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്കുള്ള നിസാമുദ്ദീന്‍(22653), തിരുവനന്തപുരത്തു നിന്നും എല്‍ടിടിയിലേക്കുള്ള നേത്രാവതി എന്നിവയാണ് റദ്ദാക്കിയത്. ഓഗസ്റ്റ് 25ന് ഞായറാഴ്ച ഓടേണ്ട എറണാകുളം-എല്‍ടിടി തുരന്തോ എക്‌സ്പ്രസ്(12224), പൂണെ-എറണാകുളം എക്‌സ്പ്രസ്(22150), മുംബൈ-നാഗര്‍കോവില്‍ എക്‌സ്പ്രസ്(16339), കൊച്ചുവേളി-എല്‍ടിടി ഗരീബ്രഥ്(12202), മംഗളൂരു-മഡ്‌ഗോണ്‍ ഇന്റര്‍സിറ്റി, മഡ്‌ഗോണ്‍ പാസഞ്ചര്‍. 26ന് എറണാകുളത്ത് എത്തുന്ന എറണാകുളം-ഓഖ എക്‌സപ്രസും സര്‍വീസ് നടത്തില്ല. ഓഗസ്റ്റ് 27നുള്ള എറണാകുളം-പൂണെ എക്‌സ്പ്രസും(22149) റദ്ദാക്കിയിട്ടുണ്ട്.

 

എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, തിരുവനന്തപുരം-ലോകമാന്യ തിലക് എക്‌സ്പ്രസ് എന്നീ വണ്ടികള്‍ ഷൊര്‍ണൂരില്‍ നിന്നും പാലക്കാട്, ഈറോഡ്, റൂട്ടില്‍ തിരിച്ചുവിടും. ശനിയാഴ്ച എല്‍ടിടിയില്‍ നിന്നും പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസ്(16345) പനവേല്‍-കല്‍ജത്-പൂണെ വഴി തിരിച്ചുവിട്ടു. കുര്‍ള-കൊച്ചുവേളി എക്‌സ്പ്രസ് (22113) കല്യാണ്‍-ഭുസാവല്‍-കാട്പാടി വഴി തിരിച്ചുവിട്ടിട്ടുണ്ട്. നിസാമുദ്ദീന്‍-എറണാകുളം എക്‌സ്പ്രസുകള്‍ മഥുര-ഭോപാല്‍-ഇറ്റാര്‍സി വഴിയാണ് ഓടുന്നത്. എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് ഷൊര്‍ണൂര്‍-ഈറോഡ്-കട്പാടി-നാഗ്പൂര്‍-ഭോപ്പാല്‍ വഴിയായിരിക്കും ഓടുക.

എല്‍ടിടിയില്‍ നിന്നും മംഗലാപുരത്തേക്കുള്ള മത്സ്യഗന്ധ എക്‌സ്പ്രസും സിഎസ്ടിയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള മംഗലാപുരം എക്‌സ്പ്രസും ഓഗസ്റ്റ് 26 വരെ സൂറത്കല്‍ സ്‌റ്റേഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ. സൂറത്കലില്‍ നിന്നായിരിക്കും ഈ വണ്ടികള്‍ മുംബൈയിലേക്ക് തിരിക്കുകയെന്നും മധ്യറെയില്‍വേ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top