Deshabhimani

കൊല്‍ക്കത്തയിൽ 
ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 02:01 AM | 0 min read


കൊല്‍ക്കത്ത
ആശുപത്രികളിലെ സുരക്ഷയടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് കൊല്‍ക്കത്തയിൽ ജൂനിയര്‍‌ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം പിൻവലിച്ചു.  മുഖ്യമന്ത്രി മമത ബാനര്‍ജുമായി രണ്ട് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്  പതിനേഴുദിവസം നീണ്ട സമരം പിൻവലിച്ചത്.

ആര്‍ ജി കര്‍ മെഡിക്കൽകോളേജിൽ വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധങ്ങളിലെ തുടര്‍ച്ചയായാണ്  ഒക്ടോബര്‍ 5 മുതൽ കൊല്‍‌ക്കത്ത എസ്‍പ്ലനേഡിൽ ഡോക്ടര്‍മാര്‍ നിരാഹാര സമരം തുടങ്ങിയത്. ചൊവ്വാഴ്ച മുതൽ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് മമത ബാനര്‍ജി ചര്‍ച്ചയ്ക്ക് തയാറായത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ചര്‍ച്ച തത്സമയ സംപ്രേഷണം നടത്തി. ആരോ​ഗ്യസെക്രട്ടറിയെ മാറ്റണമെന്ന ആവശ്യം അം​ഗീകരിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

Home