11 November Monday

കൊൽക്കത്തയിൽ ജനരോഷം

ഗോപിUpdated: Thursday Oct 3, 2024


കൊൽക്കത്ത
സമരം പുനരാരംഭിച്ച ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ വൻ പ്രതിഷേധ പ്രകടനവും റാലിയും. ഡോക്ടറെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം. ബംഗാളിലെ ഏറ്റവും വലിയ ആഘോഷമായ ദുർഗാ പൂജ ഉത്സവത്തിന് തുടക്കം കുറിക്കുന്ന മഹാലയ ദിനത്തിൽ വൻ പ്രതിഷേധം അരങ്ങേറിയത്‌ അപൂർവ സംഭവമായി. രാവും പകലും കീഴടക്കുക എന്ന മുദ്രാവാക്യം ഉയർത്തിയ പ്രകടനത്തിൽ വിദ്യാർഥികളും യുവജനങ്ങളും നാനതുറകളിൽനിന്നുള്ളവരും പങ്കെടുത്തു. ആവശ്യങ്ങൾ നിറവേറ്റുമെന്ന്‌ മമത ബാനർജി സർക്കാർ ഉറപ്പുനൽകിയതോടെ ഡോക്‌ടർമാർ സമരം അവസാനിപ്പിച്ച്‌ ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ, വാഗ്‌ദാനം ലംഘിക്കപ്പെട്ടതോടെയാണ്‌  ഡോക്‌ടർമാർ വീണ്ടും പ്രക്ഷോഭത്തിന്‌ ഇറങ്ങിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top