12 December Thursday

കൊൽക്കത്തയിൽ വൻ പ്രതിഷേധ റാലി

ഗോപിUpdated: Monday Sep 23, 2024


കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തിലെ മുഴുവൻ പ്രതികളെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ സിഐടിയു, കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കൊൽക്കത്തയിൽ വൻ പ്രകടനം നടത്തി. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി മമത ബാനർജി ഒഴിയുക, അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ച  പൊലീസ്‌ ഉദ്യോഗസ്ഥരെ മാറ്റി നിർത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

അതിനിടെ, 42 ദിവസത്തെ പണിമുടക്ക്‌ ഭാഗികമായി അവസാനിപ്പിച്ച ജൂനിയർ ഡോക്ടർമാർ ശനി മുതൽ ജോലിയിൽ പ്രവേശിച്ചു. അത്യാഹിത വിഭാഗമടക്കമുള്ള അവശ്യസേവനങ്ങളിൽ സഹകരിക്കുന്ന ജൂനിയർ ഡോക്ടർമാർ ഒപി ബഹിഷ്‌കരണം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top