11 December Wednesday

സന്ദീപ്‌ ഘോഷ് അറസ്റ്റില്‍

ഗോപിUpdated: Tuesday Sep 3, 2024


കൊൽക്കത്ത
യുവ ഡോക്ടർ ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ്‌ ഘോഷിനെ സിബിഐ അറസ്റ്റ്‌ ചെയ്‌തു.

പ്രിൻസിപ്പലായിരിക്കെ ആശുപത്രിയിൽ നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ടാണ്‌ അറസ്റ്റ്‌. 15 ദിവസം തുടർച്ചയായി ചോദ്യം ചെയ്‌ത ശേഷം തിങ്കൾ രാത്രി 8.30നാണ്‌ സന്ദീപ്‌ ഘോഷിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. യുവ ഡോക്ടറുടെ കൊലപാതകത്തിന്‌ ശേഷം തെളിവ് നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനും സന്ദീപ്‌ ഘോഷ്‌ ശ്രമിച്ചെന്ന്‌ പരാതി ഉയർന്നിരുന്നു.

ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുൻ പൊലീസ്‌ സിവിൽ വളന്റിയർ സുദീപ്‌ റോയിയുമായി സന്ദീപിന്‌ അടുത്ത ബന്ധമാണുള്ളത്‌. അതേസമയം ഡോക്ടറുടെ കൊലപാതക കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ച പൊലീസ്‌ കമീഷണറുടെ രാജി ആവശ്യപ്പെട്ട്‌ ജൂനിയർ ഡോക്ടർമാർ ലാൽബസാറിലെ പൊലീസ്‌ ആസ്ഥാനത്തേക്ക്‌ മാർച്ച്‌ നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top