12 December Thursday

പ്രക്ഷോഭം തുടരുമെന്ന്‌ 
ഡോക്ടര്‍മാര്‍, ഭീഷണിയുമായി മമത

ഗോപിUpdated: Saturday Aug 31, 2024


കൊൽക്കത്ത
രാജ്യമാകെ പ്രതിഷേധമുയർന്ന ബലാത്സം​ഗകൊല നടന്ന് മൂന്നാഴ്‌ച പിന്നിട്ടിട്ടും സമരം ചെയ്യുന്ന ഡോക്‌ടർമാരുടെയും വിദ്യാർഥികളുടെയും ആവശ്യങ്ങൾക്ക്‌ ചെവികൊടുക്കാതെ മമത ബാനർജി സർക്കാർ. പ്രക്ഷോഭകരെ ഭീഷണിപ്പെടുത്തുന്നതല്ലാതെ സമരം ഒത്തുതീർപ്പാക്കാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേസെടുത്താൽ സമരത്തിൽ പങ്കാളികളായ ആരും രക്ഷപ്പെടില്ലെന്നും പിന്നീട് ക്ഷമയാചിച്ച് പിറകേവരുമെന്നും മമത പറഞ്ഞിരുന്നു. 

അതേസമയം, പ്രക്ഷോഭം തുടരുമെന്ന്‌ ഡോക്ടർമാരുടെ സമരസമിതി അറിയിച്ചു. റസിഡന്റ്‌ ഡോക്ടേഴ്സ്  അസോസിയേഷൻ ഓഫ് ആർജി കർ വെള്ളിയാഴ്ച സംഘടിപ്പിച്ചിച്ച കൺവെൻഷനിലാണ് സമരം തുടരുമെന്ന്‌ പ്രഖ്യാപിച്ചത്. ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദുർഗാപൂരിൽ സിപിഐ എമ്മിന്റെയും വിവിധ ബഹുജന സംഘടനകളുടെയും ആഭിമുഖ്യത്തിൽ  വൻ പ്രതിഷേധറാലി അരങ്ങേറി.   ദുർഗാപൂർ സിറ്റി സെന്റർ കേന്ദ്രീകരിച്ച് നടന്ന റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

14–-ാം ദിവസവും സിബിഐക്ക് മുന്നിൽ സന്ദീപ് ഘോഷ്
തുടര്‍ച്ചയായി പതിനാലാം ദിവസവും ആര്‍ ജി കര്‍ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്തു. ജൂനിയര്‍ ഡോക്ടറുടെ ബലാത്സം​ഗ കൊലയുമായി ബന്ധപ്പെട്ട കേസും അഴിമതി കേസുമാണ് സന്ദീപ് ഘോഷ് നേരിടുന്നത്. ​ഘോഷിനെ നുണപരിശോധനയ്ക്കും വിധേയമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top