11 October Friday

കൊൽക്കത്ത ഡോക്‌ടറുടെ കൊലപാതകം: സഹായി ഉണ്ടായിരിക്കാൻ സാധ്യതയെന്ന് സിബിഐ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

കൊൽക്കത്ത> ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്‌ടറെ ബലാത്സംഗം ചെയ്‌തു കൊന്ന സംഭവത്തിൽ അറസ്റ്റ്‌ ചെയ്‌ത സഞ്ജയ്‌ റോയിക്ക്‌ സഹായികൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന്‌ സിബിഐ. മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിലെ പൂട്ട്‌ തകർന്ന നിലയിലായിരുന്നു. പുറത്തു നടക്കുന്ന വിവരങ്ങൾ നൽകാൻ സെമിനാർ ഹാളിനുപുറത്ത്‌ മറ്റൊരാളുടെ സഹായം ലഭിച്ചിരിക്കാനും സാധ്യത.

കുറ്റകൃത്യം നടക്കുന്ന സമയത്ത്‌ ആശുപത്രിയിൽ ഉണ്ടായിരുന്ന ആളുകൾ അസാധാരണമായ ശബ്‌ദം കേട്ടിരുന്നില്ല. ഇത്‌ ഒഴിവാക്കിയത്‌ പുറത്തു നിന്നൊരാൾ നിർദേശം നൽകിയതാവാമെന്നും സിബിഐ പറഞ്ഞു. ഇതു സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ വരുകയാണെന്ന്‌ അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top